Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Haritha Vidyalayam

ഹ​രി​ത​വി​ദ്യാ​ല​യം റി​യാ​ലി​റ്റി​ ഷോ: 20 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ മി​​​ക​​​വു​​​ക​​​ൾ പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന ‘ഹ​​​രി​​​ത​​​വി​​​ദ്യാ​​​ല​​​യം’ വി​​​ദ്യാ​​​ഭ്യാ​​​സ റി​​​യാ​​​ലി​​​റ്റി ഷോ​​​യു​​​ടെ നാ​​​ലാം എ​​​ഡി​​​ഷ​​​നി​​​ലേ​​​ക്ക് 20 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം.

പ്രൈ​​​മ​​​റി സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്കും ഹൈ​​​സ്‌​​​കൂ​​​ൾ-​​​ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ത്ത​​​വ​​​ണ പ്ര​​​ത്യേ​​​ക​​​മാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാം. സ്‌​​​കൂ​​​ളു​​​ക​​​ൾ www.hv.kite.ker ala.gov.in എ​​​ന്ന പോ​​​ർ​​​ട്ട​​​ൽ വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്.

സ്‌​​​കൂ​​​ളു​​​ക​​​ളു​​​ടെ പ​​​ഠ​​​ന-​​​പാ​​​ഠ്യേ​​​ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, സാ​​​മൂ​​​ഹ്യ പ​​​ങ്കാ​​​ളി​​​ത്തം, ഡി​​​ജി​​​റ്റ​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം, ല​​​ഭി​​​ച്ച അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ൾ, അ​​​തു​​​ല്യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് പ്രാ​​​ഥ​​​മി​​​ക റൗ​​​ണ്ടി​​​ലേ​​​ക്കു സ്‌​​​കൂ​​​ളു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. സ്‌​​​കൂ​​​ളു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മ​​​റ്റു വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ൾ​​​ക്ക് മാ​​​തൃ​​​ക​​​യാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​സം​​​രം​​​ഭ​​​ത്തി​​​ന്‍റെ പ്ര​​​ധാ​​​ന ല​​​ക്ഷ്യം.

2010, 2017, 2022 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ റി​​​യാ​​​ലി​​​റ്റി ഷോ​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണ് ഈ ​​​നാ​​​ലാ​​​മ​​​ത് എ​​​ഡി​​​ഷ​​​ൻ.ഇ​​​ത്ത​​​വ​​​ണ​​​ത്തെ ഹ​​​രി​​​ത​​​വി​​​ദ്യാ​​​ല​​​യം വി​​​ദ്യാ​​​ഭ്യാ​​​സ റി​​​യാ​​​ലി​​​റ്റി​​​ഷോ​​​യു​​​ടെ സം​​​പ്രേ​​​ക്ഷ​​​ണം ഡി​​​സം​​​ബ​​​ർ അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സി​​​ൽ ആ​​​രം​​​ഭി​​​ക്കും.

Latest News

Corehub Up